കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എ ഐ സി സി നേതൃത്വത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുല്ലപ്പള്ളിയും തുറന്നടിച്ചത്.എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെയായിരുന്നു മുല്ലപ്പള്ളിയുടെ ഒളിയമ്പ്.സ്തുതി പാടകരെ വച്ച് കോൺഗ്രസ്സിന് ഇനി മുന്നോട്ട് പോകാനാകില്ല.ആശയ വ്യക്തതയും ആദർശവുമുള്ള നേതാക്കളെയാണ് പാർട്ടിക്ക് ആവശ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു
സ്തുതി പാടകൻമാരെ വച്ച് കോൺഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും വ്യക്തിപൂജയും ബിംബ വൽക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.ആദർശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാർട്ടിക്ക് ആവശ്യമെന്നും കണ്ണൂർ പാനൂരിൽ കോൺഗ്രസ്സ് പൊതുയോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി പ്രവർത്തകരെ കടുത്ത നിരാശയിലാക്കി.പ്രവർത്തകൻമാരുടെ മനോവീര്യം തണുത്തുകൊണ്ടിരിക്കുകയാണ് നിർഭയമായി സംസാരിക്കാൻ പാർട്ടി വേദികളിൽ അവസരമുണ്ടാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കവേയായിരുന്നു മുല്ലപ്പള്ളിയുടെ രൂക്ഷ വിമർശനം