KeralaNEWS

ദിലീപിനെതിരെ  കൂടുതല്‍ തെളിവുകൾ; നശിപ്പിച്ചത്  ഫോണിലെ 12ലേറെ ചാറ്റുകള്‍;സഹായിച്ചത് ആദായനികുതി വകുപ്പ് മുന്‍ അസിസ്റ്റന്റ് കമ്മീഷണർ

കൊച്ചി:വധ​ഗൂഢാലോചന കേസിനെ അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകൾ പുറത്ത്.ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്.12 നമ്ബരിലേക്കുള്ള വാട്ട്സ്‌ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായുള്ള ചാറ്റുകളാണ് ഇങ്ങനെ നീക്കം ചെയ്തത്.

മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച്‌ തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് ശേഖരിച്ചു. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടിയിട്ടുണ്ട്. വിന്‍സെന്റ് ചൊവ്വല്ലൂരാണ് ദിലീപിന് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് മുന്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാള്‍.

 

Signature-ad

 

നശിപ്പിച്ച ചറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക്‌ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച്‌ നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്.

Back to top button
error: