കണ്ണൂര്‍: പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍.സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍.കണ്ണൂരിലെ ശ്രീകണ്ഠാപുരം, എരുവേശി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അഞ്ചു സംസ്ഥാനങ്ങള്‍ വിറ്റുതുലച്ച കെ സി വേണുഗോപാലിന് ആശംസകള്‍. പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ. കോണ്‍ഗ്രസിനെ ഉപ്പുവെച്ച കലം പോലെയാക്കിയിട്ട് ഡല്‍ഹിയില്‍ നിന്നും വണ്ടികേറൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ പോസ്റ്ററിലുണ്ട്.
കെ സി വേണുഗോപാലിന്റെ പ്രധാന അനുയായിയായ സജീവ് ജോസഫ് എംഎല്‍എയുടെ ഓഫീസിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.കെ സി വേണുഗോപാലിന്റെ നാട്ടിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.അതേസമയം പോസ്റ്ററുകളെപ്പറ്റി അറിയില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്.