KeralaNEWS

സൗദിയിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്​ ലെവി ചുമത്താന്‍ തീരുമാനം

റിയാദ്: സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക്​ ലെവി ചുമത്താന്‍ തീരുമാനം.നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള വിദേശി താമസക്കാരനും,​ ഒരോ വ്യക്തിക്കും വര്‍ഷത്തില്‍ 9,600 റിയാല്‍ തോതില്‍ ലെവി ചുമത്തണമെന്നാണ് തീരുമാനം.മാനവ വിഭവശേഷി മന്ത്രാലമാണ് ഇത് ​ വ്യക്തമാക്കി​യത്​.

തീരുമാനം രണ്ട്​ ഘട്ടങ്ങളിലായാണ്​ നടപ്പിലാക്കുക.ആദ്യ ഘട്ടം 2022 മെയ്​ 22 മുതലും രണ്ടാം ഘട്ടം 2023 മെയ്​ 13 മുതലുമായിരിക്കും ആരംഭിക്കുക. ആദ്യഘട്ടത്തില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള താമസക്കാര്‍ക്കും വേണ്ടി പുതിയ വിസയില്‍ രാജ്യത്തെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്​ മാത്രമായിരിക്കും ലെവി നടപ്പാക്കുക.രണ്ടാം ഘട്ടത്തില്‍ നിലവിലുള്ളതും പുതുതായി വരുന്നതുമായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി അടക്കേണ്ടിവരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Back to top button
error: