KeralaNEWS

കേരളത്തിൽ അടുത്ത മൂന്നു ദിവസങ്ങളിൽ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.ഈ ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച്‌ 6, 7, 8 തിയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.

Back to top button
error: