NEWSWorld

റഷ്യൻ ഉത്പന്നങ്ങൾ വില്പനയിൽ നിന്നും വിലക്കി അമേരിക്കൻ കമ്പനി

 

റഷ്യ – യുക്രൈൻ യുദ്ധം ഒരാഴ്ച്ചക്ക് ശേഷവും മുറുകുന്ന സാഹചര്യത്തിൽ റഷ്യൻ നിർമിത വസ്തുക്കളുടെ വില്പന നിർത്തി വെച്ചതായി ആപ്പിൾ കമ്പനി.‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തി’, എന്നാണ് അമേരിക്കൻ കമ്പനിയായ ആപ്പിൾ അറിയിച്ചത്.

Signature-ad

 

‘യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ഞങ്ങൾ വളരെയധികം ഉത്കണ്ഠാകുലരാണ്. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നിലകൊള്ളുന്നതായും കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

കഴിഞ്ഞ ആഴ്ച, രാജ്യത്തെ ഞങ്ങളുടെ സെയിൽസ് ചാനലിലേക്കുള്ള എല്ലാ കയറ്റുമതിയും ഞങ്ങൾ നിർത്തി’ യെന്ന് ആപ്പിൾ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.

 

 

 

നേരത്തെ, ഗൂഗിളും റഷ്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെയും മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിള്‍ വിലക്കിയിട്ടു ണ്ട്.

Back to top button
error: