KeralaNEWS

പൊറോട്ടയോടൊപ്പം അരമുറി സവാളയെങ്കിലും അരിഞ്ഞ് കഴിക്കണമെന്നു പറയുന്നതിന് പിന്നിൽ ഇതാണ്

പൊറോട്ടയുടെ ഗുണവും ദോഷവും

മിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ തുറമുഖ നിര്‍മ്മാണത്തിനായി ശ്രീലങ്കയില്‍നിന്ന് എത്തിയ തൊഴിലാളികളാണ് ആദ്യമായി ഇന്ത്യയിലേക്ക് പൊറോട്ട കൊണ്ടുവന്നത്. തൂത്തുക്കുടിയില്‍നിന്ന് തമിഴ്‌നാട്ടില്‍ വ്യാപകമായും പിന്നീട് കേരളത്തിലേക്കും അവിടെനിന്ന് കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പൊറോട്ടയുടെ ജനപ്രീതി വ്യാപിച്ചു.അങ്ങനെ ദക്ഷിണേന്ത്യയിലാകെ പൊറോട്ടയുടെ ഇഷ്‌ടക്കാരുടെ എണ്ണം കൂടി.കൊത്ത് പൊറോട്ട, ഗോതമ്പ് പൊറോട്ട, പൊരിച്ച പൊറോട്ട എന്നിങ്ങനെ ഇതിന്റെ പല വകഭേദങ്ങള്‍ ഇന്ന് ലഭ്യമാണ്.

 

മൈദകൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. ഇത് തയ്യാറാക്കാനായി മുട്ട, എണ്ണ എന്നിവയും ചേര്‍ക്കുന്നുണ്ട്.മൈദയെക്കുറിച്ച് പറഞ്ഞാല്‍, ഗോതമ്പ് സംസ്‌ക്കരിച്ച് അതിലെ തവിടും ധാതുക്കളുമൊക്കെ ഇല്ലാതാക്കി വെളുപ്പിച്ചെടുക്കുന്ന വസ്‌തുവാണെന്ന് അറിയുക.ഇത് വെളുപ്പിക്കാനായി ഉപയോഗിക്കുന്നത് ബെന്‍സൈല്‍ പെറോക്സൈഡാണ്. കൂടാതെ അലാക്‌സാന്‍ എന്ന രാസവസ്‌തുവും മൈദയില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് പെറോട്ട കഴിക്കരുതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്.
പൊറോട്ടയെ കുറ്റം പറയുന്നുണ്ടെങ്കിലും, കേരളത്തില്‍ നിര്‍മ്മിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും മൈദ ഉപയോഗിക്കുന്ന കാര്യം മിക്കവരും ഓര്‍ക്കുന്നില്ല.ബ്രഡ്, ബിസ്‌ക്കറ്റ്, ചിലതരം ചോക്ലേറ്റുകള്‍ ഉള്‍പ്പടെ ബേക്കറികളില്‍ ലഭിക്കുന്ന മിക്ക പലഹാരങ്ങളും മൈദ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.പഫ്സ്, പ്രവാസികള്‍ ഏറെ ഉപയോഗിക്കുന്ന കുബ്ബൂസ് എന്നിവയൊക്കെ മൈദ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.എന്നാല്‍ ഇവയ്‌ക്കൊന്നുമില്ലാത്ത പേരുദോഷമാണ് പൊറോട്ടയ്‌ക്കുള്ളത്.
ഗോതമ്പ് കുറച്ചുനാള്‍ ചാക്കില്‍കെട്ടിവെച്ചാല്‍ തന്നെ അതിനുള്ളില്‍ അലാക്‌സാന്‍ എന്ന രാസവസ്‌തു ഉണ്ടാകും.അലാക്‌സാന്‍ അത്ര അപകടകാരിയല്ല.മൈദയില്‍ ബെന്‍സൈല്‍ പെറോക്‌സൈഡ് അടങ്ങിയിട്ടുണ്ടെങ്കിലും അത് ചൂടാക്കുമ്പോള്‍ നശിച്ചുപോകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ബെന്‍സൈല്‍ പെറോക്‌സൈഡും അലാക്‌സാനും മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
കഠിന ജോലികള്‍ ചെയ്യുന്ന സാധാരണക്കാരന്റെ ഇഷ്‌ട ഭക്ഷണമാണ് പെറോട്ട.രാവിലെ രണ്ടു പൊറോട്ട കഴിച്ചാല്‍ ഉച്ചവരെ നന്നായി ജോലി ചെയ്താലും വിശപ്പ് തോന്നുകയില്ല എന്നതുകൊണ്ടാണ് ഇതിനോടുള്ള ഇഷ്‌ടം കൂടിയത്.ഒരു പൊറോട്ടയില്‍ ഏതാണ്ട് 139 കിലോ കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്.ഇഡലിക്ക് 60 കിലോ കാലറിയും ദോശയ്‌ക്ക് 120 കിലോ കാലറി എനര്‍ജിയുമാണുള്ളത്.അത് വെച്ച് നോക്കുമ്പോള്‍ പൊറോട്ടയിലെ കാലറി അത്ര കൂടുതലല്ല എന്നു കാണാം.
പൊറോട്ടയുടെ ഏറ്റവും വിമര്‍ശനാത്മകമായ വസ്‌തുത എന്തെന്നാല്‍, അതില്‍ നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടില്ല എന്നതാണ്.നാം ഒരു ഭക്ഷണം കഴിക്കുമ്പോള്‍, അത് ഊര്‍ജ്ജം മാത്രമല്ല, നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനോ ജീവകങ്ങളോ ധാതുക്കളോ നല്‍കണം.മൈദയില്‍ ഇവയൊന്നുമില്ലെന്ന് മാത്രമല്ല, നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത 9 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.പൊറോട്ടയില്‍ ദഹനസഹായിയായ നാരുകളൊന്നും ഇല്ലാത്തിനാല്‍ പെട്ടെന്ന് ദഹിക്കാനും പ്രയാസമാണ്.ഇത് പലപ്പോഴും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നതിന് കാരണമാകും.
വനസ്‌പതി ഉപയോഗിച്ച് പൊറോട്ടയുടെ മൈദമാവ് കുഴയ്‌ക്കുന്നതാണ് മറ്റൊരു അപകടകരമായ വസ്‌തുത.ഹൈഡ്രജന്‍ അയണ്‍ ചേര്‍ത്ത ഹൈഡ്രോജനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ ആണ് വനസ്‌പതി. നമ്മുടെ ഹൃദയത്തിന് ഏറ്റവും അപകടകരമായ ഒന്നാണ് വനസ്‌പതി. പൊറോട്ട കൂടുതല്‍ സമയം കേടാകാതിരിക്കാനും നല്ല മയം ലഭിക്കുന്നതിനുമാണ് വനസ്‌പതി ചേര്‍ക്കുന്നത്.
മൂന്ന് പൊറോട്ട കഴിക്കുമ്പോള്‍ ഏകദേശം 400 കിലോ കാലറി ഊര്‍ജ്ജം നമ്മുടെ ശരീരത്തില്‍ എത്തുന്നു.ഇതിനോടൊപ്പം നാം കഴിക്കുന്ന ചിക്കന്‍, ബീഫ്, മട്ടണ്‍, മുട്ട എന്നിവ കൂടി ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമുള്ളതിലും ഏറെ ഊര്‍ജ്ജം ലഭ്യമാകുന്നു.ധാരാളം കൊഴുപ്പ് ഇത്തരത്തില്‍ ശരീരത്തില്‍ എത്തുന്നതിലൂടെ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടും.
Signature-ad

പൊറോട്ട ആരോഗ്യകരമായി എങ്ങനെ കഴിക്കാം ?

. പൊറോട്ടയില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് പൊറോട്ട കഴിക്കുമ്പോള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഒപ്പം ഉള്‍പ്പെടുത്തുക.ഉദാഹരണത്തിന് പൊറോട്ടയൊടൊപ്പം സാലഡുകള്‍ കഴിക്കുക.അതായത് ഒരു പൊറോട്ട കഴിക്കുമ്പോള്‍ അതിന്റെ പകുതി സാലഡെങ്കിലും ഉള്‍പ്പെടുത്തണം. ഒന്നുമില്ലെങ്കിലും സവാളയെങ്കിലും അരിഞ്ഞ് പൊറോട്ടയോടൊപ്പം കഴിക്കുക.

 

 

ആഴ്‌ചയില്‍ ഒരു തവണ മാത്രമേ പൊറോട്ട കഴിക്കാന്‍ പാടുള്ളു.അതില്‍ കൂടുതല്‍ കഴിക്കുന്നത് അനാരോഗ്യകരമാണ്. നാരുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഇത് സ്ഥിരമായി വയറിലെത്തിയാല്‍, അസിഡിറ്റി ഉണ്ടാകാനിടയാക്കും.ഒപ്പം മലബന്ധവും.അതിനാൽത്തന്നെ  തുടർച്ചയായി പൊറോട്ട കഴിച്ചാല്‍ അത് പൈൽസിന് കാരണമായേക്കാം.എന്നാൽ പൊറോട്ട കഴിച്ചാൽ ക്യാന്‍സര്‍ ഉണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.പൊറോട്ടയോടൊപ്പം കഴിക്കുന്ന ബീഫ്, ചിക്കന്‍ ഫ്രൈ എന്നിവ അമിതമായാല്‍ അത് ചിലപ്പോള്‍ ക്യാന്‍സറിന് കാരണമായേക്കാം.അതായത് പൊറോട്ടയോടൊപ്പം അമിതമായി പൊരിച്ച ഭക്ഷണം കഴിച്ചാല്‍, അത് ദോഷഫലമുണ്ടാക്കും എന്നർത്ഥം !

Back to top button
error: