കീവ്: യുക്രൈന് നേരെ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നു.ഇതിനിടയിൽ യുക്രെയ്ന് തലസ്ഥാനമായ കീവിന് സമീപമുള്ള ബ്രോവറിയില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഖാര്‍കീവിലും റഷ്യന്‍ സൈന്യം കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്.ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷമാണ് റഷ്യന്‍ സൈന്യം ആക്രമണം രൂക്ഷമാക്കിയത്.ബെലാറൂസില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
അതേസമയം യുക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് കൂടുതൽ റഷ്യന്‍ സൈനിക വ്യൂഹം എത്തിക്കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു.