ഐഎസ്‌എൽ ഫുട്ബോളിൽ ഇത്തവണത്തെ ബെംഗളൂരു എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു.ഇന്ന് ജയം നിര്‍ബന്ധമായിരുന്ന മത്സരത്തില്‍ അവര്‍ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.ഇതോടെ മോഹൻബഗാൻ ഹൈദരാബാദിനും ജംഷഡ്പൂരിനുമൊപ്പം സെമിഫൈനൽ സാധ്യത നിലനിർത്തി.
ഇന്നത്തെ ജയത്തോടെ മോഹന്‍ ബഗാന് 18 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റാണുള്ളത്.ഹൈദരബാദിനും ജംഷഡ്പൂരിനും പിന്നിൽ മൂന്നാമതായാണ് ഇപ്പോള്‍ ലീഗില്‍ അവരുടെ സ്ഥാനം.18 മത്സരങ്ങളിൽ നിന്ന് 31 പോയിന്റോടെ മുംബൈ നാലാമതും ഇത്രയും മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമാണ് ഉള്ളത്.
മാർച്ച് 2ന് മുംബൈയുമായും മാർച്ച് 6ന് ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങൾ.ഈ രണ്ടു മത്സരങ്ങളിലും വിജയിക്കാതെ നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് സെമിയിൽ കടക്കുക ഏറെക്കുറെ അസാധ്യമാണ്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുംബൈയുമായുള്ള മത്സരമാണ്.