CrimeKeralaSocial Media

നിങ്ങള്‍ ഏതെങ്കിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണോ ? എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരക്കേണ്ട പുതിയ ഹൈക്കോടതി ഉത്തരവ്

കൊച്ചി: നിങ്ങള്‍ ഏതെങ്കിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണോ ? എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരക്കേണ്ട കേരളാ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു അംഗത്തെ ചേര്‍ക്കാനും ഒഴിവാക്കുന്നതുമാണ് അഡ്മിന്റെ ചുമതല. ഇത് മാത്രമാണ് ഗ്രൂപ്പ് അഡ്മിന് മറ്റ് അംഗങ്ങളേക്കാള്‍ ലഭിക്കുന്ന പദവി. വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അഡ്മിനെ അത് ബാധ്യക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടി കാട്ടുന്നു. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. അശ്ലീല പോസ്റ്റിന്റെ പേരില്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഹൈക്കോടതി ജസ്റ്റിയുടെ വിധി ന്യായത്തില്‍ പറഞ്ഞ് ഇങ്ങനെ:- ‘വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു അംഗം പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളില്‍ ഗ്രൂപ്പ് അഡ്മിന് നിയന്ത്രണം ഇല്ല. അത് സെന്‍സര്‍ ചെയ്യാനും കഴിയില്ല. അതിനാല്‍, തന്നെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല’. ഇരുപത്തിരണ്ടുകാരനായ ചേര്‍ത്തല സ്വദേശി മാനുവല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുവെയാണ് കോടതിയുടെ പരാമര്‍ശം. ഇദ്ദേഹം അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗം ചൈല്‍ഡ് പോണ്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് എറണാകുളം സിറ്റി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇതിലെ എഫ്ഐആര്‍ ചോദ്യം ചെയ്താണ് ചേര്‍ത്തല സ്വദേശി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Signature-ad

ഫ്രണ്ട്‌സ് എന്ന പേരില്‍ ഗ്രൂപ്പിന്റെ അഡ്മിന്‍ മാനുവല്‍ ആയിരുന്നു. ഇതിലേക്ക് തന്റെ രണ്ട് സുഹൃത്തുക്കളെ മാനുവല്‍ ചേര്‍ത്തു. ഇതില്‍ ഒരാളെ ഗ്രൂപ്പിന്റെ അഡ്മിനാക്കി മാറ്റി. എന്നാല്‍, ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇടുകയായിരുന്നു. തുടര്‍ന്ന് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റിന്റെ പേരില്‍ കേസ് എടുക്കുകയായിരുന്നു. ആദ്യം വീഡിയോ ഇട്ടയാളെ പ്രതിയാക്കി പോലീസ് കേസ് എടുത്തു. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തിയായ മാനുവലിനെയും പ്രതിയാക്കി. ഇതിനെതിരെയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഹര്‍ജിക്കാരന് എതിരായ കേസ് റദ്ദാക്കി. ഫീല്‍ഡ് നിയന്ത്രിക്കുന്ന ചട്ടത്തില്‍ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിയ്ക്ക് എതിരെ നടപടി എടുക്കാന്‍ കഴിയൂ എന്ന് കോടതി പറഞ്ഞു. ഗ്രൂപ്പില്‍ മറ്റ് അംഗങ്ങള്‍ പ്രസിദ്ധീകരിച്ച പോസ്റ്റിന് അഡ്മിനെ ബാധ്യസ്ഥനാക്കുന്നത് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അതേസമയം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ബോംബൈ, ദില്ലി ഹൈക്കോടതി വിധികള്‍ ഉണ്ടായിരുന്നു.

 

 

Back to top button
error: