തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ഡി എം കെ തരംഗത്തിലും തങ്ങളുടെ നില മെച്ചപ്പെടുത്തി ഘടകകക്ഷികൾ.കോണ്‍ഗ്രസ് 592, സി പി എം 166, സി പി ഐ 58, ലീഗ് 41 എന്നിങ്ങനെയാണ് ഘടകകക്ഷികൾ ജയിച്ചുകയറിയത്.
അതേസമയം 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെക്കുണ്ടായത്.ചെറു കക്ഷികളായ പി എം കെ, നാം തമിലര്‍ കച്ചി, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ ഡി എം ഡി കെ, ടി ടി വി ദിനകരന്റെ എ എം എം കെ തുടങ്ങിയ കക്ഷികള്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല.
കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആകെ 308 സീറ്റാണ് ബി ജെ പി വിജയിച്ചത്. ഇതില്‍ 200 ഉം കന്യാകുമാരി ജില്ലയില്‍ നിന്നാണ്. മറ്റിടങ്ങളിലെല്ലാം ബി ജെ പിക്ക് നിരാശയായിരുന്നു ഫലം.