തിരുനാവായ: തണ്ണിമത്തന് ജ്യൂസില്‍ നിന്ന് ഭക്ഷ്യ വിഷബാധ. ജ്യൂസ് കുടിച്ച ഇരുനൂറോളം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.വൈരങ്കോട് തീയ്യാട്ടുത്സവം കാണാന്‍ വന്നവർക്കാണ് തണ്ണിമത്തന് ജ്യൂസിലൂടെ ഭക്ഷ്യ വിഷബാധയേറ്റത്.മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. തിരുനാവായ പഞ്ചായത്തില്‍ മാത്രം അന്‍പതോളം പേര് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.വഴിയരികിലെ താല്‍ക്കാലിക കടകളില്‍ നിന്നാണ് ഇവര്‍ ജ്യൂസ് കുടിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തീയ്യാട്ടുത്സവം നടന്നിരുന്നത്.ഉത്സവം പ്രമാണിച്ച് ഒട്ടേറെ താല്‍ക്കാലിക കടകളും തുറന്നിരുന്നു.ഇതിൽ
തണ്ണിമത്തന് ജ്യൂസ് കഴിച്ചവരിലാണ് പനി, ഛര്‍ദി, വയറിളക്കം മുതലായവ അനുഭവപ്പെട്ടത്.തുടര്‍ന്ന് വിവിധ ആശുപത്രികളായി ഇവര്‍ ചികിത്സ തേടുകയായിരുന്നു.ജൂസ് തണുപ്പിക്കാനായി ഇട്ട ഐസിൽ നിന്നാണ് ഇവർക്ക് വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.