പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
ഒന്‍പത് ദിവസം മുന്‍പ് കാണാതായ പതിനാലുകാരിയുടെ മൃതദേഹം ദില്ലി നരേല പ്രദേശത്തുവച്ചാണ് കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഫെബ്രുവരി 15 ന് പെണ്‍കുട്ടിയുടെ കുടുംബം പെൺകുട്ടിയെ കാണാതായതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തന്റെ കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും തന്റെ തൊഴിലാളികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. കടയുടമ ഝാന്‍സിയിലായിരുന്നു കടയുടമയാണ് മൃതേദേഹം കണ്ടുകിട്ടിയ വിവരം പോലീസിൽ അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതികളിലൊരാളെ നരേലയിലെ സന്നോത്ത് ഗ്രാമത്തില്‍നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.