നേര്യമംഗലം: മലകയറ്റത്തിനു പോയ മൂവര്‍സംഘത്തിലെ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.നേര്യമംഗലം ചെമ്ബന്‍കുഴി മീന്പാട്ട് വീട്ടില്‍ റെന്നി-ജയ ദമ്ബതിമാരുടെ മകന് ജെറിനാ(21)ണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10 മണിയോടു കൂടിയാണ് കവളങ്ങാട് പിച്ചാട്ട് മലയിലേക്ക് ജെറിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയത്.മലമുകളിലെത്തിയശേഷം മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച് മലയുടെ മുകളില്‍ തന്നെ കിടന്നുറുങ്ങുകയായിരുന്നു.പിറ് റേന്ന് രാവിലെ സുഹൃത്തുക്കള്‍ ജെറിനെ വിളിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ഇവർ വിവരം ബന്ധുക്കളെ അറിയച്ചതിനെത്തുടര്‍ന്ന് ബന്ധുക്കൾ ഊന്നുകല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് മലയിലെത്തി പരിശോധിച്ച ശേഷം മൃതശരീരം കോതമംഗലം ധര്‍മഗിരി ആശുപത്രിയിലെത്തിച്ചു.പിന്നീട് കളമശ്ശേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.നേര്യമംഗലം പെട്രോള്‍ പമ്ബിലെ ജീവനക്കാരനായിരുന്നു.