സ്റ്റൈല്‍ ഐക്കൺ സോനം കപൂറിന്റെ വൈറലായ ഫാഷൻ: ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ.
ബോളിവുഡ് നടി എന്ന രീതിയിലും സ്റ്റൈൽ ഐക്കൺ എന്ന രീതിയിലും ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനത്തിന്റെ ഫാഷൻ സെൻസും വസ്ത്രങ്ങളും പലപ്പോഴും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ സോനം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.
തന്റെ സുഹൃത്തുക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് മോഡലാവുകയായിരുന്നു സോനം. സോനത്തിന്റെ സുഹൃത്തുക്കളായ ഇഷയും ശരണുമാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി മൈസൺ എസ്റ്റെലെ എന്ന ഈ ഫാഷൻ പ്രൊജക്റ്റിന്റെ പിന്നണിയിലായിരുന്നു തന്റെ ചങ്ങാതിമാരെന്ന് സോനം കുറിക്കുന്നു.
മനോഹരമായ ആർട്ട് വർക്ക് എന്നാണ് ഫാഷൻ പ്രേമികൾ ഈ ഡിസൈനെ വിശേഷിപ്പിക്കുന്നത്. ഏതായാലും ഇതിനകം തന്നെ സോനത്തിന്റെ വസ്ത്രങ്ങൾ വൈറലായി കഴിഞ്ഞു. അടുത്തിടെ സോനം കപൂറിന്റെ ലണ്ടനിലെ ആഢംബര ഫ്ളാറ്റിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനത്തിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ഫ്ളാറ്റ്. അടുത്തിടെ ആർക്കിടെക്ചറൽ ഡൈജസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സോനം തന്റെ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. ആർക്കിടെക്റ്റ് റൂഷാദ് ഷ്റോഫ് ആണ് സോനത്തിന്റെ ഫ്ളാറ്റിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.