പ്രൈം ടൈമിലെ മനോരമയിൽ ഷാനിയും,ഏഷ്യനെറ്റ് ന്യൂസിൽ വിനു വി ജോണും തിളച്ചു മറിഞ്ഞേനേം.
ശ്രീജിത്ത് പണിക്കർ ഫേസ് ബുക്കിലും റെജിമോൻ കുട്ടപ്പൻ ട്വിട്ടറിലും ദ്വയർത്ഥത്തിൽ സർക്കാസം ഇട്ട് ആഘോഷിച്ചേനേം.
സിപിഐ അംഗം അഡ്വ. ജയശങ്കർ എഴുതിയ പരിഹാസകുറിപ്പ് കോൺഗ്രസുകാരും സംഘബന്ധുക്കളും മത്സരിച്ച് ഷെയർ ചെയ്തേനേം.
ബലറാം, ശബരിനാഥൻ, അനിൽ അക്കര തുടങ്ങി തോറ്റ എംഎൽമാർ കുറിയ്ക്കു കൊള്ളുന്ന പോസ്റ്റുകൾ എഴുതിപിടിപ്പിച്ച് ആത്മനിർവൃതി അടഞ്ഞേനേം.
പച്ചപ്പടയ്ക്ക് ഉള്ളത് മുൻ മന്ത്രി അബ്ദുൽ റബ്ബിന്റെ ഐഡി കൈകാര്യം ചെയ്യുന്ന ലീഗുകാരൻ ബിരിയാണി വിതരണം ചെയ്ത് ആഘോഷിച്ചേനേം.
എന്ത് ചെയ്യാം, ഇതിപ്പോ മൊത്തത്തിൽ ഒരു മ്ലാനത ആയിപ്പോയി, എങ്ങും മൗനം മാത്രം !!
വല്ലതും മനസ്സിലായോ ..?
യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന് പുതിയ ജോലിയില്‍ നിയമനം.വെറും നിയമനമല്ല, സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒയില്‍ ഉയര്‍ന്ന പദവിയിലാണ് നിയമനം.ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണിത്.
മലയാളികളടക്കമുള്ള ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ വഹിക്കുന്നത്.ഇക്കാര്യം എച്ച്.ആര്‍.ഡി.എസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിത്വമായാണ് സ്വപ്നയെ വെബ്‌സൈറ്റ് പരിചയപ്പെടുത്തുന്നതു പോലും !
‘യു.എ.ഇയിലും കേരളത്തിലും നിരവധി പ്രധാന പദവികളില്‍ സേവനമനുഷ്ഠിച്ചു, ആത്മവിശ്വാസവും ദൃഢനിശ്ചയവുമുള്ള ഇവര്‍ കര്‍മനിരതയുമാണെന്നു’മാണ് വെബ്‌സൈറ്റില്‍ സ്വപ്‌നയെക്കുറിച്ചുള്ള പരാമർശം !!
യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയാണ് സ്വപ്ന സുരേഷ്.യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായിരുന്നു ഇവർ.കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബഗേജിൽ നിന്ന് 30 കിലോ സ്വർണമാണ് പിടികൂടിയത്. ഭക്ഷണ സാധാനമെന്ന പേരിലാണ് ഈ ബാഗേജ് എത്തിയത് !!
ഇപ്പോൾ വല്ലതും മനസ്സിലായോ..?!!