NEWSWorld

പ്രണയത്തിനും പ്രണയ ദിനാഘോഷങ്ങൾക്കും വിലക്ക്, വാലന്റൈന്‍സ് ദിനാഘോഷങ്ങൾ നിരോധിച്ച് ചില രാജ്യങ്ങള്‍

പ്രണയദിനം ഓരോരുത്തരും ഓരോ രീതിയിലാണ് ആഘോഷിക്കുന്നത്. എന്നാല്‍ അത് ഒരു വിധത്തിലും ആഘോഷിക്കാന്‍ അനുവാധമില്ലാത്ത രാജ്യങ്ങളും ലോകത്തിലുണ്ട്. അവിടെയെല്ലാം വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ നിയമവിരുദ്ധമാണ്.

സൗദി അറേബ്യ

Signature-ad

സൗദി അറേബ്യയില്‍ വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുനിരത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയോ, വാലന്റൈന്‍സ് ദിനം ആഘോഷിക്കുകയോ ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ 2018 ല്‍ ഈ നിയമത്തിന് അയവ് വന്നു. 2019 മുതല്‍ അവിടെ ചെറിയ രീതിയില്‍ ആഘോഷിക്കുന്നുണ്ട്.

പാകിസ്താന്‍

വാലന്റൈന്‍സ് ദിനം ഒരു തരത്തിലും ആഘോഷിക്കാന്‍ പാടില്ലാത്ത ഒരു രാജ്യം നമ്മുടെ അയല്‍പക്കത്ത് തന്നെയുണ്ട്. 2016 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന മംനൂണ്‍ ഹുസൈനാണ് പാകിസ്താന്‍ പൗരന്മാരോട് വാലന്റൈന്‍സ് ദിനാഘോഷത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പറഞ്ഞത്. പൊതുനിരത്തില്‍ വാലന്റൈന്‍സ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും പാടില്ല.

മലേഷ്യ

2005 ലാണ് മലേഷ്യയിലെ ഫത്വ കൗണ്‍സില്‍ വാലന്റൈന്‍സ് ദിനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. 2011 വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയ ചരിത്രവുമുണ്ട്.

ഇറാന്‍

ഇറാനില്‍ വാലന്റൈന്‍സ് ദിനത്തിന് നിരോധനമുണ്ട്. വാലന്റൈന്‍സ് ദിന ചിഹ്നങ്ങള്‍, കടകളിലെ പ്രത്യേക വില്‍പന വസ്തുക്കള്‍ തുടങ്ങി പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: