KeralaNEWS

ഇലതീറ്റയിലൂടെ കോഴി വളർത്തൽ ആദായകരമാക്കാം, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ 

കോഴി വളർത്തൽ ആദായകരമാകണമെങ്കിൽ ചില പൊടിക്കൈകൾ നമ്മൾ സ്വീകരിച്ചേ പറ്റൂ.അല്ലെങ്കിൽ നല്ല രീതിയിൽ മുട്ട ലഭിക്കണമെങ്കിൽ.
ഗ്രാമീണമേഖലയിൽ തുടങ്ങി നാഗരികജീവിതം നയിക്കുന്നവർ പോലും ഇന്ന് കോഴി വളർത്തൽ ഒരു മുഖ്യ ജീവിതനോപാധിയായി തിരഞ്ഞെടുത്തിരിക്കുന്നു.പക്ഷെ  കോഴി വളർത്തൽ ആദായകരം ആകണമെങ്കിൽ നല്ല രീതിയിൽ മുട്ട ഉത്പാദനം സാധ്യമാവണം. ഒരാൾ അയാളുടെ ആരോഗ്യകരമായ ജീവിതത്തിൽ പ്രതിവർഷം 180 മുട്ടകൾ കഴിച്ചിരിക്കണമെന്ന് I.C.M.R നിർദേശിക്കുന്നു.നല്ല രീതിയിൽ മുട്ട ഉത്പാദനം സാധ്യമാകണമെങ്കിൽ കോഴികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകണം.കടയിൽ നിന്നും വാങ്ങി നൽകിയാൽ മുതലാവുകയുമില്ല.അവിടെയാണ് ഇല വർഗ്ഗങ്ങളുടെ പ്രസക്തി.
  പോഷകസമൃദ്ധമായ ധാരാളം ഇല വർഗ്ഗങ്ങൾ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ട്.കോഴികളുടെ ഭക്ഷണക്രമത്തിൽ നിശിതമായും ഉണ്ടായിരിക്കേണ്ട ഇല വർഗ്ഗങ്ങൾ ഏതൊക്കെ ആണെന്ന് നമുക്ക് നോക്കാം.
നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും ചില  ഇല വർഗ്ഗങ്ങൾ കോഴികൾക്ക് നൽകിയാൽ നല്ല രീതിയിൽ മുട്ട ഉത്പാദനം വർദ്ധിപ്പിക്കാം. പപ്പായയുടെ ഇലയാണ് അതിൽ പ്രധാനം. നിരവധി ധാതുക്കളാൽ സമ്പന്നമാണ് പപ്പായയുടെ ഇല. ആക്ടിനോജൻ ധാരാളമായി അടങ്ങിയിരിക്കുന്ന പപ്പായയുടെ ഇല കൊടുത്താൽ കോഴികൾ നല്ല രീതിയിൽ മുട്ട ഇടുമെന്ന് മാത്രമല്ല ഇവക്കുണ്ടാവുന്ന നിരവധി പ്രശ്‌നങ്ങൾ അതായത് കോഴികൾക്കുണ്ടാവുന്ന തളർച്ച, കാലുകളുടെ വീക്കം,ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ എല്ലാം തന്നെ പരിഹരിക്കാം.മുരിങ്ങയുടെ ഇലയും മുട്ട  ഉത്പാദനം വർധിപ്പിക്കാൻ നല്ലതാണ്. പ്രോട്ടീൻ, ഇരുമ്പ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ, ഫ്ളോവിനോയിഡുകൾ,  ജീവകങ്ങളായ എ, സി തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.ജീവകങ്ങൾ ധാരാളം അടങ്ങിയ ഇലകൾ കോഴികൾക്ക് നൽകുന്നത് തൂവലുകളുടെ നിറത്തിനും വളർച്ചക്കും ഉത്തമവുമാണ്.
 ഇത്തരത്തിൽ മറ്റൊരു ഇലയാണ് തോട്ടപ്പയറിന്റെ ഇല അല്ലെങ്കിൽ പയറിന്റെ ഇല. ഇവ കോഴികളുടെ തീറ്റക്രമത്തിൽ ഉൾപ്പെടുത്തിയാൽ മുട്ട  ഉത്പാദനം നല്ല രീതിയിൽ വർധിക്കും.തോട്ടപ്പയറിന്റെ ഇല വീട്ടിൽ സുലഭമല്ലെങ്കിൽ പയറിന്റെ ഇലയെങ്കിലും കോഴികൾക്ക് നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ആഴ്ച്ചയിൽ നാലു ദിവസമെങ്കിലും കോഴികൾക്ക് ഇല വർഗ്ഗങ്ങൾ നൽകുന്നത് വളരെയധികം പ്രയോജനപ്പെടും. ഇലകൾ അരിഞ്ഞു കൊടുക്കുന്ന രീതിയാണ് ഉത്തമം. ഈ മൂന്ന് ഇല വർഗ്ഗങ്ങളേക്കാൾ മികച്ചതാണ് ചായമൻസയുടെ ഇല.ജീവകങ്ങളായ  എ, സി, കാൽസ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌ തുടങ്ങിയ ധാതുക്കൾ ധാരാളമായി ഈ ഇലയിൽ അടങ്ങിയിരിക്കുന്നു. വേലിപടർപ്പിൽ ധാരാളമായി കണ്ടുവരുന്ന ചായമൻസാ കോഴികൾക്ക് നൽകുന്നത് വഴി കോഴികളുടെ ആരോഗ്യം മെച്ചപ്പെടുകയും നല്ല രീതിയിൽ മുട്ട  ഉത്പാദനം നടക്കുകയും ചെയ്യുന്നു. ധാതുക്കളുടെ കലവറയായ ചായമൻസ കോഴികളുടെ തീറ്റക്രമത്തിൽ ഉൾപെടുത്തിയാൽ എല്ലാ മുട്ടയും വിരിഞ്ഞു കിട്ടുകയും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ചെമ്പ്, അയഡിൻ, പ്രോട്ടീൻ, ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണപദാർത്ഥമാണ് കോഴികൾക്ക് നൽകേണ്ടത്. ഇലവർഗങ്ങൾ പോലുള്ള പോഷകമൂല്യമുള്ള തീറ്റകൾ കോഴികൾക്ക് നൽകിയാൽ നല്ല രീതിയിൽ മുട്ട  ഉത്പാദനം വർധിക്കും. ഒരു വീട്ടിൽ അഞ്ചു കോഴികളെയാണ് വളർത്തുന്നതെങ്കിൽ പോലും ദൈനംദിനാവശ്യങ്ങൾക്കുപരി മുട്ടയുടെ പ്രാദേശിക വിപണനം വരെ ഇതിലൂടെ സാധ്യമാക്കാം.പോഷകമൂല്യമുള്ള ഭക്ഷണം കൂടാതെ നല്ല രീതിയിൽ കോഴികൾക്ക് ജലവും നൽകണം.ഒരു ദിവസം ഏക് 200 മി.ലി വെള്ളം കോഴിയ്ക്ക് നൽകിയാൽ മാത്രമേ കോഴി നല്ല രീതിയിൽ മുട്ട ഇടുകയുള്ളു. ഭക്ഷണം പോലെ അനിവാര്യമാണ് ജലവും എന്നത് മറക്കരുത്

Back to top button
error: