IndiaNEWS

ജാർഖണ്ഡിൽ സ്ഫോടനം; രണ്ടു ജവാൻമാർക്ക് ഗുരുതര പരിക്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയില്‍ ഉണ്ടായ ഐഇഡി സ്ഫോടനത്തെ തുടർന്ന് കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കോബ്രാ ജവാന്മാരായ ദിലീപ് കുമാര്‍ നാരായണ്‍ ദാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വിമാനമാര്‍ഗം റാഞ്ചിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

തീവ്രവാദ ബാധിത പ്രദേശമായ ബുള്‍ബുള്‍-പെഷ്രാര്‍ മേഖലയിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ സി.ആര്‍.പി.എഫിന്റെ പ്രത്യേക ഓപ്പറേഷന്‍ യൂണിറ്റായ കോബ്രയും ജാര്‍ഖണ്ഡ് പൊലീസും സംയുക്തമായി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.

Back to top button
error: