ന്യൂഡല്‍ഹി:രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് രാജ്യസഭയില്‍ ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ഡോ.ശിവദാസന്‍ മറുപടി നല്കി. 2016–18 കാലത്തെ കണക്കാണ് മന്ത്രി നല്‍കിയത്. 2018ല്‍ ആയിരം ജനനത്തിന് 10 എന്ന വിധത്തിലാണ് കേരളത്തിലെ മരണനിരക്ക്. ദേശീയ ശരാശരി 36 ആണ്. മധ്യപ്രദേശ് (-56), ഉത്തര്‍പ്രദേശ്, അസം (-47) എന്നിവയാണ് മരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനങ്ങള്‍.
2019–-20ലെ ദേശീയ കുടുംബാരോഗ്യ സര്‍വേപ്രകാരം കേരളത്തില്‍ ശിശുമരണനിരക്ക് 5.2 ആയി കുറഞ്ഞിട്ടുണ്ട്. ദേശീയശരാശരി 30 ആണ്.