ന്യുഡൽഹി : അടിസ്ഥാന സൗകര്യ വികസന രംഗത്ത് വമ്പൻ നിക്ഷേപ പ്രഖ്യാപനങ്ങളാണ് 2022-’23 വർഷത്തിലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നത്. വ്യാപാര – വാണിജ്യ രംഗത്തെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ബജറ്റ് പ്രകാരം ചില ഉൽപ്പന്നങ്ങൾക്ക് വില കുറയും. മറ്റ്ചിലതിന് വില വർധിക്കും.
വില കുറയാൻ സാധ്യതയുള്ളവ
1. തുണിത്തരങ്ങൾ
2. ഡയമണ്ട്
3. ജെം സ്റ്റോൺസ്
4. ഇമിറ്റേഷൻ ആഭരണങ്ങൾ
5. മൊബൈൽ ഫോൺ
6. മൊബൈൽ ഫോൺ ചാർജർ
7. അസറ്റിക് ആസിഡ്
8. മെഥനോൾ അടക്കമുള്ള രാസവസ്തുക്കൾ
വില കൂടാൻ സാധ്യതയുള്ളവ
1. ഇറക്കുമതി ചെയ്യുന്ന ടി.വി അടക്കമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ
2. കുടകൾ
3. സോഡിയം സയനൈഡ്
4. കാർഷികോപകരണങ്ങൾ
5. എഥനോൾ ചേർക്കാത്ത പെട്രോൾ
കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
1. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും
2. ആത്മനിർഭർ ഭാരത് പദ്ധതിയിൽ 60 കോടി തൊഴിലവസരം സൃഷ്ടിക്കും
3. 2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും
4. 25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത
5. മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ
6. 5ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തു
7. 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും
8. 68 ശതമാനം പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കും
9. ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും
10. സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരും
11. ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരും
12. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി
13. വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി
14. സഹകരണ സർചാർജ് 7 ശതമാനമായി കുറയ്ക്കും
15. കോർപ്പറേറ്റ് സർചാർജ് 7 ശതമാനമായി കുറയ്ക്കും
16. കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചു
17. പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകൾ നിർമ്മിക്കും
18. സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയർത്തും
19. സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു
20. പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങൾക്ക് പണം ഉപയോഗിക്കാം
21. അങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യമൊരുക്കും
22. ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും
23. രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും
24. ചോളം കൃഷിക്കും പ്രോത്സാഹനം നൽകും
25. 2.37 ലക്ഷം കോടി രൂപയുടെ വിളകൾ സമാഹരിക്കും
26. അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തി
27. കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
28. നഗരങ്ങളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തും
29. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കും
30. ഇ-പാസ്പോർട്ട് പദ്ധതി നടപ്പാക്കും
31. പ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരും
32. ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും
33. സൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തി
34. മൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധന
35. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും
36. ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്ക് ഫോഴ്സ് സ്ഥാപിക്കും