നഷ്ടത്തില്‍ തുടരുന്ന മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും എന്ന് സൂചന.കഴിഞ്ഞ നവംബറില്‍ നിരക്ക് വർദ്ധിപ്പിച്ചത് കൂടാതെയാണ് ഇത്.
നവംബറിലെ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് കമ്ബനിയുടെ ഉപയോക്താക്കളുടെ എണ്ണം 26.98 കോടിയില്‍ നിന്നും 24.72 ആയി കുറഞ്ഞിരുന്നു.മൊത്തം 4,532.1 കോടി രൂപയുടെ നഷ്ടമാണ് കമ്ബനിക്കുള്ളത്.