LIFENewsthen Special

കേരളത്തിന് അഭിമാനമായി ദേവീപ്രസാദ്

ദില്ലി: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് 29 കുട്ടികള്‍ അര്‍ഹരായി. നൂതനാശയം (7), സാമൂഹികസേവനം (4), പഠനം (1), കായികം (8), കലാ-സാംസ്കാരികം (6), ധീരത (3) എന്നീ വിഭാഗങ്ങളിലെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കുട്ടികളാണ് പുരസ്കാരത്തിന് അർഹമായത്.
ഇതിൽ 15 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നുള്ള ദേവീപ്രസാദ് കലാ-സാംസ്കാരിക വിഭാഗത്തില്‍ മറ്റ് അഞ്ചു പേർക്കൊപ്പം പുരസ്കാര ജേതാവായി.

Back to top button
error: