തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍, തിയറ്ററുകളും ജിമ്മുകളും അടയ്ക്കും; ഫെബ്രുവരി 19 വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു
ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പൊതു പരിപാടികള്‍ എല്ലാം ഓണ്‍ലാനാക്കി. കല്യാണം, മരണാനന്ത ചടങ്ങുകള്‍ എന്നിവക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി
കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍. കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.
ഇതോടെ തിയറ്ററുകളും ജിമ്മുകളും നീന്തല്‍ കുളങ്ങളും അടയ്ക്കും.
കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയില്‍ ഉള്‍പെട്ടിട്ടില്ല. ബി കാറ്റഗറിയിലായിരുന്നു തിരുവനന്തപുരം ജില്ല ഇതുവരെ.
ഇതോടെ ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പൊതു പരിപാടികള്‍ എല്ലാം ഓണ്‍ലാനാക്കി. കല്യാണം, മരണാനന്ത ചടങ്ങുകള്‍ എന്നിവക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രം ഉണ്ടാവും. ബാക്കി ക്ലാസുകള്‍ ഓണ്‍ ലൈനിലേക്ക് മാറ്റും. ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. സെക്രട്ടേറിയേറ്റിലടക്കം രോഗ വ്യാപനം കൂടിയസാഹചര്യമാണ് ഉള്ളത്.
കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഫെബ്രുവരി 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. ഇതോടൊപ്പം ജനുവരി 27 മുതല്‍ ഫ്രെബുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്.