NEWS

ദിവസവും 100 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്ത് പൂജപ്പുര സ്വദേശി

കോവിഡിനെതുടര്‍ന്ന് സംസ്ഥാനത്ത് ആദ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ മുതല്‍ തുടങ്ങിയതാണ് വിനയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഭക്ഷണവിതരണം. ദിവസവും നൂറു പേര്‍ക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപത്ത് വച്ച്‌ വിതരണം ചെയ്യുന്നത്. നാല് കറികളടക്കമുള്ള ഊണ്, വിശന്നു വലഞ്ഞു വരുന്നവര്‍ക്ക് വിഭവസമൃദ്ധമാണ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇത് മുടങ്ങാതെ നല്‍കുന്നു

ന്നദാനം മഹാദാനമാണെന്ന ആപ്തവാക്യം അന്വര്‍ഥമാക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു മനുഷ്യനുണ്ട് തിരുവനന്തപുരത്ത്. പേര് എസ്. വിനയചന്ദ്രന്‍ നായര്‍.

തിരുവനന്തപുരം പൂജപ്പുര സ്വദേശി. ദിവസവും 100 പേര്‍ക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് വിനയചന്ദ്രന്റെ നേതൃത്വത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുവച്ച്‌ വിതരണം ചെയ്യുന്നത്. ജീവകാരുണ്യ രംഗത്ത് 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന വിനയചന്ദ്രന്‍ അറിയപ്പെടുന്ന നല്ലൊരു ഗായകന്‍ കൂടിയാണ്. ‘സ്വരമാധുരി’ എന്ന പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തലസ്ഥാനത്ത് ഒരു ഗാനമേള ട്രൂപ്പും ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.

Signature-ad

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ തുടങ്ങിയതാണ് വിനയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഭക്ഷണവിതരണം. ദിവസവും നൂറു പേര്‍ക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിനടുത്ത് വച്ച്‌ വിതരണം ചെയ്യുന്നത്. ഉച്ചയ്ക്ക് 12: 30 ഓടെയാണ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്. ഓട്ടോയില്‍ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികള്‍ അവസാനിക്കും വരെയും വിതരണം ചെയ്യും.

നേമത്തെ ജനകീയ ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കി തിരുവനന്തപുരത്തെത്തിക്കും. നാല് കറികളടക്കമുള്ള ഊണ് വിശന്നു വലഞ്ഞു വരുന്നവര്‍ക്ക് വിഭവസമൃദ്ധമാണ്. ഞായറാഴ്ച ഒഴികെ ഇത് മുടങ്ങാതെ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് വിനയചന്ദ്രന്‍ അറിയിച്ചു.

Back to top button
error: