IndiaNEWS

വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ചു; യുവതിയെ ബിജെപി കൗൺസിലർ വെടിവെച്ചുകൊന്നു 

ബംഗളൂരു: വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ച യുവതിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ ബി.ജെ.പി കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്തു.ബെല്‍ഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിനി ഗൗരവ സുബേദാര്‍ (56)ആണ് കൊല്ലപ്പെട്ടത്.ബിജെപി കൗണ്‍സിലര്‍ ഉമേഷ് കാംബ്ലെയാണ് യുവതിയെ വെടിവെച്ചുകൊന്നത്.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ഉമേഷിന് പുറമെ മറ്റ് രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: