തിരുവനന്തപുരം : അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം.ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്.
ജനുവരി 15നാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത്. തുടര്‍ചികിത്സയുടെ ഭാഗമായുള്ള പരിശോധനയിലാണ് അദ്ദേഹം. അമേരിക്കയിലെ മിനസോട്ടയിലെ മേയോ ക്ലിനിക്കിലാണു ചികിത്സ.ഈ മാസം 29ന് മുഖ്യമന്ത്രി മടങ്ങിയെത്തും.