IndiaNEWS

കനത്ത മഞ്ഞ്; നാനൂറിലധികം ട്രെയിനുകൾ റദ്ദാക്കിയതായി റയിൽവെ

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മോശം കാലാവസ്ഥ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.ഇതിനെ തുടർന്ന് നാനൂറിലധികം ട്രെയിനുകൾ റദ്ദാക്കിയതായി റയിൽവെ അറിയിച്ചു പാസഞ്ചര്‍, മെയില്‍ എക്സ്പ്രസ്സ്‌ തുടങ്ങിയവ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടും.
കടുത്ത മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത (Visibility) കുറഞ്ഞതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം.പല  ട്രെയിനുകളും വൈകിയാണ് ഓടുന്നതും.റെയില്‍വേയുടെ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തിന്‍റെ (NTES) ഔദ്യോഗിക വെബ്‌സൈറ്റില്‍ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ കൊടുത്തിട്ടുണ്ട്.

Back to top button
error: