ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിൽ നിയമലംഘനമില്ലെന്ന് എഡിജിപി പത്മകുമാര്‍ സമിതി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി.സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല.ഭാഷയും സംഭാഷണവും കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രം.ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമ എന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമയില്‍ പറയുന്നത് ചുരുളിയെന്ന സാങ്കല്പിക ഗ്രാമത്തിന്റെ കഥയാണ്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്.