KeralaNEWS

ദിലീപ് പ്രതിയായ നടിയുടെ ഫോട്ടോയും വിവരങ്ങളും പങ്കുവെച്ച് രാജ്യാന്തര മാധ്യമങ്ങൾ

ടന്‍ ദിലീപ് പ്രതിയായ കേസിലെ ഇരയുടെ പേരും ചിത്രവും പുറത്ത് വിട്ട് ദേശീയ രാജ്യാന്തര മാധ്യമങ്ങള്‍.ആക്രമിക്കപ്പെട്ട നടി ആരാണെന്നും അതിൽ ദിലീപിന്റെ പങ്ക് എന്താണെന്നും അക്കമിട്ട് നിരത്തിയാണ് വാർത്തകൾ നൽകിയിരിക്കുന്നത്.ചില മാധ്യമങ്ങൾ തങ്ങളുടെ വാർത്തയുടെ തലക്കെട്ടില്‍ നടിയുടെ പേരും പിന്നാലെ നടിയുടെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്.

ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മുന്ന് ദിവസമായി നിരവധി മാധ്യമങ്ങള്‍ നടിയുടെ ചിത്രവും പേരും ചേര്‍ത്ത് വാര്‍ത്ത നല്‍കിയിരിക്കുന്നത്.കോടതി ഉത്തരവ് പ്രകാരം ഇരയുടെ പേരും ഫോട്ടോയും പുറത്തു വിടാന്‍ പാടില്ലാത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: