തൃശൂര്‍: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്ങാലൂര്‍ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്.വീട്ടിലെ ശുചിമുറിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
തൃശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ആയിരുന്ന അമ്ബിളിക്ക് ഈയിടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.എന്നാല്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു.