ദില്ലി: കൊവിഡ് പരിശോധന ചട്ടത്തില്‍ പുതിയ മാറ്റങ്ങളുമായി ഐസിഎംആർ. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം.ആഭ്യന്തര യാത്രക്കാര്‍ക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാര്‍ക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാത്രം പരിശോധന മതി.
അതേപോലെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ ( പ്രസവത്തിന് ഉള്‍പ്പടെ എത്തിയവര്‍) പരിശോധന നടത്തേണ്ടതില്ല. കൊവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്ബര്‍ക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവരോ മുതിര്‍ന്ന പൗരന്മാരോ മാത്രം പരിശോധിച്ചാല്‍ മതിയെന്നും ഐസിഎംആര്‍ പറയുന്നു.