
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ തിരുവനന്തപുരത്ത് ഹോട്ടലിന് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പിടികൂടുമ്പോൾ പൂർണമായും ഇയാൾ മദ്യലഹരിയിലായിരുന്നു.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിന് സമീപം കാർ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞത്.കേന്ദ്രത്തിനെതി രായ കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു.
പഞ്ചാബ് സ്വദേശിയായ ഓംങ്കാര്‍ സിങ്ങിന്റെ പേരിലുള്ള കാറ് യുപി രജിസ്‌ട്രേഷനിലാണുള്ളത്.






