കണ്ണൂർ: ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതിയെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ നിന്നും പോലീസ് പിടികൂടി. തളാപ്പ് ചാലിൽ ജുനൈദ് (24) ആണ് പിടിയിലായത്.
പണവിനിമയ സ്ഥാപനമായ ഡിജിറ്റൽ അസറ്റ്സ് കൊമേഴ്ഷ്യൽ ബ്രോക്കർ എൽ.സി.സി. നിന്ന് 27,51,000 ദിർഹവും (ഏകദേശം അഞ്ചരക്കോടി രൂപ) ആയാണ് 2021 ഒക്ടോബർ നാലിന് പ്രതിയും സുഹൃത്തും കൂടി മുങ്ങിയത്.ഇരുവരും ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. കമ്പനിയിൽ അടയ്ക്കേണ്ട കളക്ഷൻ തുകയായിരുന്നു ഇത്.കൂടെയുണ്ടായിരുന്നത് പഴയങ്ങാടി സ്വദേശി റിസ്വാനെ പോലീസ് തിരയുന്നുണ്ട്.കമ്പനിയുടെ തലപ്പത്തുള്ള കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.