KeralaNEWS

അറിയാതെ പോകരുത് ചീരയുടെ ഗുണങ്ങൾ

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുടി കൊഴിച്ചിലിനും ഏറെ നല്ലതാണ് ചീര
 
 
 

ക്ഷണത്തില്‍ നമ്മള്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ഒരു ഇലക്കറിയാണ് ചീര.കാരണം  ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഗുണങ്ങളുള്ള ഒരു ഇലക്കറിയാണ് ഇത്.

 

Signature-ad

 

ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ചീരയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

 

വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു.

 

ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇത് ദഹനത്തിന് ഏറേ നല്ലതാണ്.

 

 

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

 

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ വിദ​ഗ്ധർ തന്നെ നിർദ്ദേശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും
കാത്സ്യം, വിറ്റമിൻ കെ എന്നിവ ധാരാളമടങ്ങിയ ചീര  എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും.
ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ചീര നല്ലതാണ്.ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.വിറ്റാമിൻ സി ‘കൊളീജിൻ’ ഉത്പാനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും.

Back to top button
error: