ന്യൂഡെൽഹി: ഫിറോസ്പുരിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
വഴിയിൽ തടഞ്ഞത് ഭാരതീയ കിസാൻ യൂണിയന്റെ (ക്രാന്തികാരി) സംഘം.പ്രധാമന്ത്രി വരുന്നുണ്ടെന്നും
റോഡ് ഒഴിവാക്കിക്കൊടുക്കണമെ ന്നും ഫിറോസ്പുർ സീനിയർ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടും റോഡ് ഒഴിഞ്ഞു കൊടുക്കാൻ ഇവർ തയ്യാറായില്ല.സംഭവത്തിൽ ഫിറോസ്പൂർ പോലീസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധത്തിന് തീരുമാനിച്ച ഏഴ് കർഷക സംഘടനകളിൽ വാഹനവ്യൂഹം കടന്നുവന്ന ഫിറോസ്പുർ – മോഗ റോഡിലെ പിയനിയാര ഗ്രാമം ഉപരോധിക്കാൻ ചുമതല നൽകപ്പെട്ടത് അവിടെ സ്വാധീനമുള്ള ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി) വിഭാഗത്തിനായിരുന്നു.ഫി റോസ്പുർ ജില്ലയിലെ ഹുസൈനിവാല രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പിയനിയാര ഗ്രാമം.ഭഗത് സിങ്ങിന്റെ ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷി മണ്ഡപം ഇവിടെയാണ്.മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രി ഇവിടേക്ക് വന്നത്.