IndiaNEWS

ഒമിക്രോൺ ഭീതി: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്

മിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തിയതാണ് ഇതിൽ പ്രധാനം. ഇന്ത്യ ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്, പാകിസ്താൻ, ഫിലിപ്പൈൻസ്, യു.കെ, യു.എസ് എന്നിവയാണ് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ.
മറ്റുള്ള രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് 21 ദിവസത്തെ കർശന ഹോട്ടൽ ക്വാറന്‍റീനും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബാറുകളും ജിംനേഷ്യങ്ങളും അടച്ചുപൂട്ടുകയും  റസ്റ്റാറന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: