മമ്മൂട്ടി നേതൃത്വം നൽകുന്ന സൗജന്യ നേത്രചികിത്സ പദ്ധതിയുടെ ക്യാമ്പുകൾ ബുക്ക് ചെയ്യാം, രോഗികൾക്കു ആശുപത്രിയിൽ നിന്ന് നേരിട്ടും സൗജന്യ സേവനം
സൗജന്യ നേത്ര ചികിത്സപദ്ധതി ‘കാഴ്ച്ച 3’ യിൽ ക്യാമ്പുകൾ അനുവദിക്കാൻ വേണ്ടിയുള്ള ബുക്കിങ് ആരംഭിച്ചു. വ്യക്തികൾക്കോസംഘടനകൾക്കോ ക്യാമ്പുകൾ സംഘടിപ്പിക്കാം
കൊച്ചി: നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും സായുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സപദ്ധതി ‘കാഴ്ച്ച 3’ യിൽ ക്യാമ്പുകൾ അനുവദിക്കുന്നതിനുള്ള ബുക്കിങ് ആരംഭിച്ചു.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സംഘടനാ ശേഷിയുള്ള സംഘടനകൾക്കോ വ്യക്തികൾക്കോ ക്യാമ്പുകൾ സംഘടിപ്പിക്കാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ: +919961900522,
+917034634369,
+919447991144,
+919846312728.
അതേസമയം ഈ പദ്ധതി വഴി വരുന്ന രോഗികൾക്കായി ആശുപത്രിയിൽ എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ ‘കാഴ്ച്ച’ എന്ന പേരിൽ സൗജന്യ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിക്കുമെന്ന് ആശുപത്രി ഡയറക്ടർ റവ. (ഡോ.)വർഗീസ് പൊട്ടക്കൽ അറിയിച്ചു .കെയർ ആൻഡ് ഷെയറിൽ നിന്നും നിർദ്ദേശിക്കുന്ന രോഗികൾക്കാണ് ഈ സേവനം ലഭ്യമാവുക
സ്കൂൾകുട്ടികൾക്കായുള്ള സൗജന്യ സ്‌ക്രീനിംഗ് പദ്ധതികളിൽ പങ്കാളികൾ ആഗ്രഹിക്കുന്ന സ്കൂൾ അധികൃതർക്കും ഈ നമ്പറുകളിൽ വിളിച്ചു സൗജന്യ ക്യാമ്പുകൾ ബുക്ക് ചെയ്യാം.