അരുണാചൽപ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന.ഏതാനും മാസങ്ങൾക്ക് മുമ്പ് അരുണാചൽ പ്രദേശിലേക്ക് ചൈന കടന്നുകയറിയതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും കേന്ദ്രം നിഷേധിക്കുകയിയിരുന്നു.ചൈനീസ് സിവിൽ മന്ത്രാലയമാണ് പേര് മാറ്റിയ കാര്യം പ്രഖ്യാപിച്ചത്.രണ്ടു ദിവസങ്ങൾക്കുശേഷം പുതിയ അതിർത്തിനിയമം പ്രഖ്യാപിക്കാനിരിക്കെയാണ് ചൈനയുടെ ഈ പുതിയ നീക്കം.
എന്നാൽ, ഈ നടപടികൊണ്ടൊന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർത്ഥ്യം ഇല്ലാതാക്കാനാകില്ലെന്നും അരുണാചൽ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു. ചൈന സ്ഥലങ്ങളുടെ പേര് മാറ്റിയതുകൊണ്ട് ആ യാഥാർത്ഥ്യം മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.