IndiaNEWS

ഇവിടെ ഭാര്യയുടെ ഒളിച്ചോട്ടവും  ആഘോഷം; ഇത് പാക്കിസ്ഥാനിലെ കലാശ ജനവിഭാഗങ്ങൾ

പാ
ക്കിസ്ഥാനിലെ ഏറ്റവും പുരാതനമായ ഒരു വിഭാഗമാണ് കലാശ എന്ന് അറിയപ്പെടുന്ന ജനങ്ങൾ. 4000 മാത്രമാണ് ഇന്ന് ഇവരുടെ ആകെ ജനസംഖ്യ. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ താഴ്‌വരകളിലായി ഒതുങ്ങി ജീവിക്കുന്ന ഒരു വിഭാഗമാണ് ഇവർ.കലശ ദേശ് (മൂന്ന് കലാഷ് താഴ്‌വരകൾ) രണ്ട് വ്യത്യസ്ത സാംസ്‌കാരിക മേഖലകൾ ചേർന്നതാണ്, രംബർ, ബംബുറെറ്റ് താഴ്‌വരകൾ ഒന്ന്, ബിരിർ താഴ്‌വര മറ്റൊന്ന്.
പച്ചക്കണ്ണുകളുള്ള ജനങ്ങളുടെ പൂർവ്വികർ അലക്സാണ്ടർ ചക്രവർത്തിയുടെ പട്ടാളക്കാരാണെന്ന വാദത്തിനാണ് ചരിത്രകാരന്മാർ കൂടുതൽ പിൻബലം നൽകുന്നത്‌.
പുരാതന ഹിന്ദു മത ആചാരവും,ആനിമിസവും കൂടി ചേർന്ന ഒരു ആരാധനാ രീതിയാണിവർക്ക്‌
1-മനുഷ്യരുടെയും മൃഗങ്ങളുടെയും ആത്മാവിനെ ആരാധിക്കൽ. പിതൃക്കളെ ആരാധിക്കുന്നത് തുടങ്ങിയവ ഉദാഹരണം.
2-ഭൂത പ്രേത പിശാചുക്കളെ ആരാധിക്കൽ
3-പ്രകൃതിയിലുണ്ടാകുന്ന സ്ഥിരമോ അസ്ഥിരമോ ആയ പ്രതിഭാസങ്ങൾക്ക് കാരണഭൂതമെന്ന് വിശ്വസിക്കപ്പെടുന്ന ചില ആത്മാക്കളെ ആരാധിക്കൽ.
കലാഷ് പുരാണങ്ങളും നാടോടിക്കഥകളും പുരാതന ഗ്രീസിന്റേതുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്,എന്നാൽ അവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഹിന്ദു പാരമ്പര്യങ്ങളുമായി വളരെ അടുത്തും നിൽക്കുന്നു.തങ്ങളുടെ മൂന്ന് താഴ്‌വരകളിലെ സമൃദ്ധമായ വിഭവങ്ങൾക്ക് നന്ദി പറയുന്നതിനായി ബലി അർപ്പിക്കുകയും വലിയ ഉത്സവങ്ങൾ നടത്തുകയും ഇവർ ചെയ്യുന്നു.
പതിനാലോ പതിനഞ്ചോ വയസ്സിൽ ഇവിടുത്തെ പെൺകുട്ടികളുടെ വിവാഹം നടത്തുമെങ്കിലും എപ്പോൾ വേണമെങ്കിലും ഭർത്താക്കന്മാരെ മാറ്റാവുന്നതേയുള്ളു.ഒരു സ്ത്രീക്ക് ഭർത്താക്കന്മാരെ മാറ്റാൻ താൽപ്പര്യമുണ്ടെങ്കിൽ, അവളുടെ ഇപ്പോഴത്തെ ഭർത്താവ് തനിക്ക് എത്ര പണം നൽകിയെന്ന് അറിയിച്ചുകൊണ്ട് ഭാവി ഭർത്താവിന് ഒരു കത്ത് എഴുതും. കാരണം, പുതിയ ആൾക്ക് അവളെ വേണമെങ്കിൽ അതിലും ഇരട്ടി തുക നൽകണം.
ഒളിച്ചോട്ടം വഴിയുള്ള വിവാഹവും ഇവിടെ പതിവാണ്, ഇതിനകം മറ്റൊരു പുരുഷനെ വിവാഹം കഴിച്ച സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. പ്രധാന ഉത്സവങ്ങൾക്കൊപ്പം “മഹത്തായ ആചാരങ്ങളിൽ” (ഘോന ദസ്തൂർ) ഒന്നായി ഭാര്യയുടെ ഒളിച്ചോട്ടം ഒരു ആചാരമായി ഇവരുടെ ഇടയിൽ കണക്കാക്കപ്പെടുന്നു.
താഴ്‌വരയിലെ മുസ്ലിംകളുമായി ഇടകലർന്നാണ് കലശകളുടെ ജീവിതവും.സ്ത്രീകൾ തലയിൽ കൈത്തറികൊണ്ട്‌ ഉണ്ടാക്കിയ ഒരു നീളൻ ഷാലും,ആണുങ്ങൾ തലയിലെ തൊപ്പിയിൽ ഒരു തൂവലും ധരിക്കും. കളർഫുൾ വസ്ത്ര രീതിയാണ് സ്ത്രീകൾ പിന്തുടരുന്നത്.

Back to top button
error: