KeralaNEWS

തൊമ്മൻ കുത്ത് വെള്ളച്ചാട്ടം

ണ്ടൊരു തൊ​മ്മ​ന്‍ ക​രി​മ​ണ്ണൂ​ര്‍-​വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ല്‍ കാ​ട്ടാ​റി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ്​ മ​രി​ച്ചു.അ​തോ​ടെ നാ​ട്ടു​കാ​ര്‍ ആ വെ​ള്ള​ച്ചാ​ട്ട​ത്തെ ‘തൊ​മ്മ​ന്‍​കു​ത്ത്​’ എ​ന്ന്​ വി​ളി​ക്കാ​ന്‍ തടങ്ങി കു​ത്ത്(വെള്ളച്ചാട്ടം) സ്ഥി​തി ചെ​യ്യു​ന്ന കാ​ട്ടാ​റ്​ തൊ​മ്മ​ന്‍​കു​ത്ത്​ പു​ഴ​യു​മാ​യി. ഇ​താ​ണ്​ തൊ​മ്മ​ന്‍​കു​ത്ത്​ വെ​ള്ള​ച്ചാ​ട്ട​ത്തെ​ക്കു​റി​ച്ച്‌​ പ​റ​ഞ്ഞു​വ​രു​ന്ന കഥ അല്ലെങ്കിൽ ഐ​തി​ഹ്യം എ​ന്താ​യാ​ലും ഇ​ന്ന്​ തൊ​മ്മ​ന്‍​കു​ത്ത്​ പ്രസിദ്ധമായ ഒരു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ്.
വ​നം വ​കു​പ്പി​നു​ കീ​ഴി​ലാ​ണ്​ ഈ​ ​വെ​ള്ള​ച്ചാ​ട്ടം.തൊ​മ്മ​ന്‍​കു​ത്തി​ല്‍ ഒ​രു വെ​ള്ള​ച്ചാ​ട്ടം മാത്രമല്ല, കു​തി​ച്ചു​പാ​ഞ്ഞ്​ പാ​റ​ക​ളി​ല്‍ ഇ​ടി​ച്ച്‌​ ചി​ത​റി​യൊ​ഴു​കു​ന്ന മാ​ല​പോ​ലെ ആ​റ്​ കു​ത്തു​ക​ള്‍ അ​ട​ങ്ങി​യ മ​നോ​ഹ​ര കാഴ്ചയാണ് ഇവിടുത്തേത്. തൊ​മ്മ​ന്‍​കു​ത്ത്, ഏ​ഴു​നി​ല​കു​ത്ത്, കു​ട​ച്ചി​യാ​ര്‍​കു​ത്ത്, തേ​ന്‍​കു​ഴി​കു​ത്ത്, മു​ത്തി​ക്കു​ത്ത്, ചെ​കു​ത്താ​ന്‍​കു​ത്ത്​ എ​ന്നി​വ​യാ​ണ് ആ പ്ര​ധാ​ന കു​ത്തു​ക​ള്‍. കൂ​ടാ​തെ പ​ളു​ങ്ക​ന്‍ അ​ള്ളും സ​ഞ്ചാ​രി​ക​ളെ ആകര്ഷിക്കുന്ന ഒരിടമാണ്.
​ എന്നാൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍  വേണ്ട കൂടുതൽ പ​ദ്ധ​തി​ക​ള്‍
ഇവിടെയില്ല എന്നതൊരു പോരായ്മയാണ്. പു​ഴ​യി​ല്‍ പെ​ഡ​ല്‍ ബോ​ട്ടി​ങ്​ തു​ട​ങ്ങാ​ന്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. മ​നോ​ഹ​ര​മാ​യ ഏ​റു​മാ​ട​ങ്ങ​ള്‍ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ അ​വ​യൊ​ക്കെ കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ചു. അ​വ പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി​യി​ല്ല. വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഇ​റ​ങ്ങി കു​ളി​ക്കാ​ന്‍ ഇ​പ്പോ​ള്‍ വ​നം വ​കു​പ്പ്​ സമ്മതിക്കുന്നുമില്ല.
തൊ​മ്മ​ന്‍​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്താ​ണ്. എ​ന്നാ​ല്‍, അ​തി​നോ​ട​നു​ബ​ന്ധി​ച്ച ഏ​ഴു നി​ല​ക്കു​ത്തും ആ​ന​ചാ​ടി​കു​ത്തും വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലും. സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ആ​ന​ചാ​ടി​കു​ത്തി​നെ​യും തൊ​മ്മ​ന്‍​കു​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച്‌​ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ ര​ണ്ടു പ​ഞ്ചാ​യ​ത്തും വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പും വ​നം വ​കു​പ്പും മ​ന​സ്സു​െ​വ​ക്ക​ണം. ആ​ന​ചാ​ടി​കു​ത്ത്​ കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് താ​ഴ്ഭാ​ഗ​ത്തേ​ക്ക്​ എ​ത്താ​ന്‍ പാ​റ​ക്കെ​ട്ടു​വ​ഴി ന​ട​യും കൈ​വ​രി​യും ആ​വ​ശ്യ​മാ​ണ്. തൂ​ക്കു​പാ​ലം നി​ര്‍​മി​ച്ചാ​ല്‍ ഏ​റെ ആ​ക​ര്‍​ഷ​ക​മാ​കും. തൂ​ക്കു​പാ​ലം പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്തോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ മു​ന്‍​കൈ​യെ​ടു​ത്താ​ല്‍ പ്ര​ദേ​ശ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന്​ വ​ലി​യ മുതൽക്കൂട്ടായി മാറും അത്.

Back to top button
error: