KeralaNEWS

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 15 വര്‍ഷം

റാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് ഇന്ന് പതിനഞ്ചു വര്‍ഷം തികയുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇടക്കാല സര്‍ക്കാറാണ് സദ്ദാമിനെ തൂക്കിലേറ്റിയത്. 2006 ഡിസംബര്‍ 30ന് പുലര്‍ച്ചെ ബലി പെരുന്നാളിന് തലേ ദിവസമായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്.

ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സദ്ദാമിനെ 2003 ഡിസംബര്‍ 13ന് ഒളിത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന പിടികൂടിയത്. 1982 ല്‍ ശിയാ മേഖലയില്‍ കൂട്ടക്കൊലക്ക് ഉത്തരവിട്ടു എന്നാതായിരുന്നു സദ്ദാമിനെതിരായ കുറ്റം.

1979 ല്‍ പ്രസിഡന്റ് പദവിയിലെത്തിയ സദ്ദാം രണ്ട് ദശകത്തിലധികം ആ സ്ഥാനത്ത് തുടര്‍ന്നു. 1991 ലെ കുവൈത്ത് യുദ്ധമാണ് സദ്ദാമിന്റെ കാലത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തില്‍ ഇറാഖിനു സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു.എങ്കിലും കുവൈത്ത് യുദ്ധം പ്രതിച്ഛായ യ്ക്ക് മങ്ങലേൽപ്പിച്ചു.

Back to top button
error: