KeralaNEWS

ചെറുപയറിന്റെ ചെറുതല്ലാത്ത ഗുണങ്ങൾ

യര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചും അല്ലാതെയുമെല്ലാം കഴിയ്ക്കുന്നത് ശരീരത്തിന് ഏറെ  ഗുണങ്ങള്‍ നല്‍കും.മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു മാത്രം..കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഫോളേറ്റ്, മാംഗനീസ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, ബി6, സേലേനിയം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, അയേണ്‍, ഫോസ്ഫറസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആരോഗ്യ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും രോഗപ്രതിരോധ ശേഷിക്കും ഏറെ നന്നാണ് ഇവ.ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. അല്‍പം ഉപ്പിട്ടോ ശർക്കര ചീകിയിട്ടോ  കഴിയ്ക്കാവുന്നതേയുള്ളു.

 

Signature-ad

വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്  വേവിച്ച ചെറുപയര്‍. ഇത് ദഹനം എളുപ്പമാക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെങ്കില്‍ ഇവ മുളപ്പിച്ച്‌  കഴിച്ചാല്‍ മതിയാകും. ഇതിലെ നാരുകളാണ് ഗുണം നല്‍കുന്നത്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഇത് മലബന്ധം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ആരോഗ്യകരമായ ഈ ഭക്ഷണത്തിനു സാധിയ്ക്കും.ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു തടയിടാം. ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ലിവര്‍, കിഡ്‌നി ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും

പ്രോട്ടീന്‍ മാത്രമല്ല, കാല്‍സ്യം സമ്ബുഷ്ടമായ ഒരു ഭക്ഷണം കൂടിയാണ് ചെറുപയര്‍. എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമം. കുട്ടികളിലെ എല്ലു വളര്‍ച്ചയ്ക്കും മുതിര്‍ന്നവരില്‍ വരാന്‍ സാധ്യതയുള്ള ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കും ഇത് ഏറെ ഉത്തമമാണ്

പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ . ഇത് ഒരു ശീലമാക്കിയാല്‍ മതി പ്രമേഹ. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണിത്.

പ്രോട്ടീനും നാരുകളും അടങ്ങിയ ചെറുപയര്‍ ഉപ്പിട്ടു വേവിച്ചു ലേശം ദിവസവും കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. അതേ സമയം ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. കുട്ടികള്‍ക്കു പുഴുങ്ങിയ ചെറുപയറില്‍ ലേശം ശര്‍ക്കര ചേര്‍ത്തു കൊടുക്കുന്നത് തൂക്കം വര്‍ദ്ധിപ്പിയ്ക്കും. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും

ശരീരത്തിന് രോഗപ്രതിരോധ ശേഷി ലഭ്യമാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ചെറുപയര്‍ ഉപ്പിട്ടു പുഴുങ്ങിയത്. ഇതിലെ പോഷകങ്ങള്‍ വൈറല്‍, ബാക്ടീരിയല്‍ അണുബാധകള്‍ തടയുന്നതിന് ഏറെ ഉത്തമമാണ്. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ . .

കൊളസ്‌ട്രോള്‍ പോലുള്ള

ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചെറുപയര്‍ പുഴുങ്ങിയത്. ഇതിലെ നാരുകളും മറ്റു പോഷക ഗുണങ്ങളും കുറഞ്ഞ കൊഴുപ്പുമെല്ലാം ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമായ ഒന്നാണിത്

ഇതില്‍ വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഈ സമയത്തു സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയക്കുമെല്ലാം ഏറെ നല്ലതാണ്. ആര്‍ത്തവ വൈഷമ്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു പിടി ചെറുപയര്‍ ഉപ്പിട്ടു പുഴുങ്ങി കഴിച്ചാല്‍ മതിയാകും

 

ഹീറ്റ് സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ തടയുവാന്‍ ഏറെ മികച്ച ഒന്നാണ് ചെറുപയര്‍. ഇതിലെ വിറ്റെക്‌സിന്‍, ഐസോവിറ്റെക്‌സിന്‍ എന്നീ ഘടകങ്ങള്‍ ഇതിന് ഏറെ പ്രയോജനം ചെയ്യുന്നു.

 

Back to top button
error: