KeralaNEWS

കണ്ണേഴത്തു പത്മനാഭ പിള്ളയും കൂട്ടരും ടിപ്പുവിനെ തോൽപ്പിച്ച ദിവസം

1789 ഡിസംബർ 29
കേരള ചരിത്രത്തിലെ ഐതിഹാസികമായ യുദ്ധവിജയ ദിനമാണ്. മലബാർ കീഴടക്കി  ശ്രീപത്മനാഭന്റെ കൊടിമരത്തിൽ തന്റെ കുതിരയെ കെട്ടുമെന്ന പ്രതിജ്ഞയുമായി ഫ്രഞ്ച് സൈന്യത്തിന്റെ പിന്തുണയോടെ വന്ന ടിപ്പു സുൽത്താനെ ചാലക്കുടിക്ക് അടുത്ത് നെടുങ്കോട്ടയിൽ വെച്ച് തിരുവിതാംകൂർ ചാവേർ സേന തുരത്തിയോടിച്ച  യുദ്ധ വാർഷിക ദിനമാണിന്ന്. കണ്ണേഴത്തു പത്മനാഭ പിള്ള എന്ന വൈക്കം പത്മനാഭ പിള്ളയും ഉറ്റതോഴന്മാരായ ചാന്നാർ, അരയ യുദ്ധ വീരന്മാരും  ചേർന്നു നടത്തിയ ചാവേർ ആക്രമണത്തിൽ കുതികാലിനു വെട്ടേറ്റ ടിപ്പു പിന്നീടുള്ള ശേഷിച്ച  ജീവിതം മുഴുവൻ കഴിച്ചു കൂട്ടിയത് മുടന്തനായാണ്. ടിപ്പുവിൽ നിന്ന്  കണ്ണേഴത്ത് പത്മനാഭ പിള്ള പിടിച്ചെടുത്ത മൈസൂരിന്റെ പച്ചക്കൊടിയാണ് ഇന്നും ശ്രീപത്മനാഭന്റെ ആറാട്ട് ഘോഷയാത്രയിൽ അവസാനം ആനപ്പുറത്ത് പിടിക്കുന്നത്. നാടിന്റെ മാനം കാത്ത യുദ്ധ വിജയത്തിന്റെ അഭിമാന പ്രതീകം.
പക്ഷേ, നമ്മുടെ ചരിത്രമെഴുത്തുകാർ മനപൂർവം തമസ്കരിച്ചു കളഞ്ഞ കേരളത്തെ കേരളമാക്കി നിലനിർത്തിയ ഈ മഹായുദ്ധ വിജയം. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ നെടുങ്കോട്ട പോലും സംരക്ഷിക്കപ്പെടാതെ   ഭൂരിഭാഗവും നശിച്ചു കഴിഞ്ഞു. തിരുവിതാംകൂറിന്റെ പടത്തലവനായിരുന്ന കണ്ണേഴത്ത് പത്മനാഭപിള്ളയെക്കുറിച്ച് വൈക്കത്തുകാർക്കു പോലും കാര്യമായി അറിയില്ല.ആ ധീര ദേശാഭിമാനിയെ വൈക്കത്തിനടുത്ത്  തുറു വേലിക്കുന്നിൽ വെച്ചാണ് ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്.

Back to top button
error: