നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വിചാരണ നടക്കുന്നതിനിടെ സംവിധായകന് ബാലചന്ദ്ര കുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ കേസിന്റെ ഗതി തന്നെ മാറ്റാൻ സാധ്യത. ദിലീപിനെതിരെ സാക്ഷി പറഞ്ഞവരൊക്കെ അടുത്തിടെയായി കൂട്ടത്തോടെ കൂറുമാറുന്ന അവസ്ഥയാണ് കേരളക്കര കണ്ടിരുന്നത്. ഇത് ദിലീപിന്റെ സ്വാധീനം ഒന്നുകൊണ്ടു മാത്രമാണെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എങ്കിലും ദിലീപിനെ കണ്ണടച്ച് വിശ്വസിച്ചവര്‍ ദിലീപ് തെറ്റു ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇപ്പോള്‍ ഇതിനെയെല്ലാം പൊളിച്ചടുക്കിയാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന് നത്.
മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും ബാലചന്ദ്ര കുമാര്‍ നല്കിയ പരാതിയില്‍ ഉടന്‍ നിയമോപദേശം തേടുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. തുടര്‍ന്ന് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ബാലചന്ദ് രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന് സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍.
ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ പരാതികളില്‍ പൊലീസ് ഉടന്‍ നിയമോപദേശം തേടും.ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ പുനരന്വേഷണ സാധ്യതയാണ് ആദ്യം പരിശോധിക്കുക. വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകളില്‍ എത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് അന്വേഷണഘട്ടത്തില്‍ തന്നെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ച് മൊഴിമാറ്റിയെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയാണ് കഴിഞ്ഞ മാസം 25 ന് ബാലചന്ദ്രന് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. ദിലീപുമായുള്ള വാട്സ്ആപ്പ് ചാറ്റും മറ്റു ചില നിര്‍ണായക തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കാവ്യയും ദിലീപിന്റെ സഹോദരനും തന്നെ നിരന്തരം വിളിച്ച് പലതും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ കാലങ്ങളില്‍ ഉയര്‍ന്നുവന്ന ആ മാഡം കാവ്യ ആകാമെന്നുള്ള സംശയങ്ങളും ഉയരുന്നു. നുണ പരിശോധനയ്ക്കായി കാവ്യയെ വീണ്ടും അന്വേഷണസംഘം വിളിപ്പിക്കുമെന്നാണ് സൂചന.