കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരിൽ സൈബർ കുറ്റവാളികൾ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗരൂകരായി ഇരിക്കേണ്ടതാണ്. എങ്ങനെയാണ് സൈബർ കുറ്റവാളികൾ ഇത്തരം തട്ടിപ്പ് നടത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.
🛑ഒമിക്രോണിനായുള്ള പി സി ആർ ടെസ്റ്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകാർ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ ഇ-മെയിൽ, ലിങ്കുകൾ എന്നിവ അയച്ചു നൽകുന്നു.
🛑ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനൽ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോൺ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്സൈറ്റിൽ പ്രവേശിക്കുന്നു.
🛑അതിനുശേഷം ഗവൺമെൻറ് ചുമത്തുന്ന കോവിഡ് 19 ഒമിക്രോൺ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ജനങ്ങളെ അനുവദിക്കുന്ന സൗജന്യ ഒമിക്രോൺ ടെസ്റ്റ് എന്ന വാഗ്ദാനം ഇത്തരക്കാർ അവതരിപ്പിക്കുന്നു.
🛑ഇതിനായി പേര്, ജനന തീയതി, വീട്ടു വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവയും രജിസ്ട്രേഷൻ ചെയ്യുന്നതിനായി ചെറിയ ഒരു തുകയും ആവശ്യപ്പെടുന്നു. മാത്രമല്ല തുക നൽകുവാൻ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നൽകുവാൻ തട്ടിപ്പുകൾ ഇത്തരം സൈറ്റിലൂടെ ആവശ്യപ്പെടുന്നു.
🛑ഇങ്ങനെ നൽകുന്ന വ്യക്തികളുടെ ബാങ്ക് ഡീറ്റെയിൽസ് കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു.
നിർദേശങ്ങൾ
🛑ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അയച്ച ആളുടെ വിശദാംശങ്ങളും ഇമെയിൽ വിലാസവും സൂക്ഷ്മമായി പരിശോധിക്കുക അജ്ഞാതരിൽ നിന്നും ഉള്ള ഇമെയിലുകൾ ഒഴിവാക്കുക.
🛑ആരോഗ്യ സേവനങ്ങളുടെയും സർക്കാർ സേവനങ്ങളുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക.
🛑വെബ്സൈറ്റുകളുടെ ഡൊമൈൻ യു ആർ എൽ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക
🛑https:// എന്നതിൽ തുടങ്ങാത്ത വിലാസം ഉള്ള വെബ്പേജുകൾ ഒഴിവാക്കുക.
🛑ലഭിച്ച സന്ദേശമോ ഈമെയിലോ യാഥാർത്ഥ്യമാണെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി സൂചിപ്പിച്ച സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ സേവനവുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
🛑ഇത്തരം സംഭവങ്ങൾ നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കോ നേരിടേണ്ടി വന്നാൽ cybercrime.gov.in എന്ന പോർട്ടലിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യുക