തിരുവനന്തപുരം: പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധ്ര മുളകാലചെരുവില്‍നിന്നു 10 ടണ്‍ തക്കാളി കൂടി കേരളത്തിലെത്തി. കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേനയാണ് തക്കാളി എത്തിക്കുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്നു ഹോര്‍ട്ടികോര്‍പ് കേരളത്തിലെത്തിച്ചു വില്‍ക്കുന്ന തക്കാളിക്കും മറ്റു പച്ചക്കറികള്‍ക്കും പുറമേയാണിത്. ഹോര്‍ട്ടികോര്‍പ് മുഖേന തക്കാളികള്‍ വിതരണം ചെയ്യും.
തെങ്കാശിയിലെ കര്‍ഷകരില്‍നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങുമെന്നും കൃഷിവകുപ്പ് അറിയിച്ചു. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്കായ തുടങ്ങിയവ ആദ്യഘട്ടത്തില്‍ എത്തിക്കുക. തമിഴ്നാട് അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പു നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ സംഭരിക്കുക.