സാമ്പത്തിക തളർച്ച തന്നെയാണ് കോൺഗ്രസിന്റെ മുഖ്യ ആയുധം, പാർലമെന്റ് ഇളകി മറിയും
പാർലമെന്റിന്റെ വർഷകാല സമ്മേളനം കലുഷിതമാകും. സമ്പദ് വ്യവസ്ഥയുടെ തകർച്ചയും വർധിക്കുന്ന തൊഴിലില്ലായ്മയും പാർലമെന്റിൽ കോൺഗ്രസ് വിഷയമാക്കും.
രാജ്യസഭയിലെയും ലോക്സഭയിലെയും 5 എംപിമാർ വീതമുള്ള കമ്മിറ്റികളുടെ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ആണ് കോൺഗ്രസ് എടുത്തത്. ഗുലാം നബി ആസാദിന്റെ അധ്യക്ഷതയിൽ ആണ് യോഗം നടന്നത്.
കേന്ദ്ര സർക്കാരിന്റെ 11 ബില്ലുകളിന്മേലുള്ള നിലപാടിനെ കുറിച്ച് റിപ്പോർട്ട് തായ്യാറാക്കി പാർട്ടി പ്രസിഡന്റ്റിനു നൽകിയിട്ടുണ്ടെന്നു കമ്മിറ്റി അംഗം ജയറാം രമേശ് അറിയിച്ചു. സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി യോഗം ചേരും.
ജി ഡി പി വളർച്ച നെഗറ്റീവ് 23 ലേക്ക് പോയിട്ടും തൊഴിലില്ലായ്മ രൂക്ഷമായിട്ടും പ്രാധാനമന്ത്രി പ്രതികരിക്കാത്താതിനെ കോൺഗ്രസ് ചോദ്യം ചെയ്യും. കോവിഡിനെ നേരിടുന്നതിൽ വന്ന പാളിച്ചകളും കോൺഗ്രസ് ഉയർത്തും.
പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള റദ്ദാക്കിയതിനെയും കോൺഗ്രസ് ചോദ്യം ചെയ്യും. പി എം കെയേഴ്സ് ഫണ്ടിലേക്ക് പണം നൽകുന്നവർക്ക് നികുതി ഇളവ് നൽകാനുള്ള നീക്കത്തെയും കോൺഗ്രസ് എതിർക്കും. ചൈന കയ്യേറ്റത്തിലെ കേന്ദ്ര നിലപാട്, ജി എസ് ടി വിഹിതം സംസ്ഥാനങ്ങൾക്ക് കൊടുക്കാത്തത്, വ്യവസായങ്ങളുടെ തകർച്ച തുടങ്ങിയവയും കോൺഗ്രസ് പാർലമെന്റിൽ ഉയർത്തും.