സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് എൽ.ഐ.സി ഏജൻ്റ് മരണപ്പെട്ടു
സ്‌കൂട്ടര്‍, പിലിക്കോട് വീത് കുന്നിന് സമീപം ഓവുചാലിലേക്ക് മറിഞ്ഞു. ഏറെ സമയം അബോധാവസ്ഥയില്‍ കഴിഞ്ഞ ശ്രീധരനെ നാട്ടുകാർ കരിവെള്ളൂരിലെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ സ്ഥിതി ഗുരതരമായതിനാല്‍ പിന്നീട് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കരിവെള്ളൂർ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് എൽഐസി ഏജന്റ് മരിച്ചു. പിലിക്കോട് വറക്കോട്ട് വയല്‍ എക്കച്ചിയിലെ ലക്ഷ്മിയുടെ മകന്‍ പി വി ശ്രീധരന്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം. പിലിക്കോട് വീത് കുന്നിന് സമീപം ഓവുചാലിലേക്ക് സ്‌കൂട്ടര്‍ മറിയുകയായിരുന്നു. ഏറെ സമയം അബോധാവസ്ഥയില്‍ കഴിഞ്ഞ ശ്രീധരനെ നാട്ടുകാർ ആദ്യം കരിവെള്ളൂരിലെ ആശുപത്രിയിൽ എത്തിച്ചു.സ്ഥിതി ഗുരതരമായതിനാല്‍ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഭാര്യ: ഭാഗീരഥി. രണ്ടു മക്കളുണ്ട്.