ആലുവ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ പരിശോധനയ്ക്കെത്തിയ പോലീസിനെ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. പിടിയിലായ ചില പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോൾ, ആലുവയിലെ ചിലരുമായി ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധനയ്ക്കെത്തിയത്.
കാര്യാലയം റെയ്ഡ് ചെയ്യുമെന്ന സംശയത്താൽ നൂറുകണക്കിന് പ്രവർത്തകരാണ് ഇവിടെ തടിതടിച്ചുകൂടിയത്. എന്നാൽ, പ്രാഥമിക പരിശോധനക്ക് മാത്രമാണ് വന്നതെന്നും കാര്യദർശിയെ കാണണമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, കാര്യദർശി സ്ഥലത്തില്ലാതിരുന്നതി നാൽ പ്രാഥമിക പരിശോധന നടത്തി പൊലീസ് തിരിച്ചുപോയി.